കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട: പിടിയിലായത് കൂത്തുപറമ്പ് സ്വദേശി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 65 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മൂന്ന് അടിവസ്ത്രം ധരിച്ചായിരുന്നു സ്വര്‍ണ്ണക്കടത്തുകാരന്‍ വിമാനമിറങ്ങിയത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
മുകളിലുള്ള രണ്ട് അടിവസ്ത്രങ്ങളില്‍ പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണ്ണം തേച്ച് പിടിപ്പിച്ച് കടത്തുകയായിരുന്നു. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദഗ്ദ്ധ പരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളിലെ സ്വര്‍ണ്ണം കണ്ടെത്തിയത്. 65 ലക്ഷം രൂപ വില വരുന്ന 1675 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.
കൂത്തുപറമ്പ് കോട്ടയംപൊയില്‍ സ്വദേശി ടി.പി നൗഷാദാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് കസ്റ്റംസിന്റെ പിടിയിലായത്. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ട് കെ. സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ പ്രശാന്ത്, അശോക് കുമാര്‍, യഥു, മനീഷ്, രാജു, ഹെഡ് ഹവീല്‍ദാര്‍മാരായ ശ്രീരാജ്, സുമാവതി എന്നിവരും ഉണ്ടായിരുന്നു.


0 Comments