നായയെ പിന്നിൽ നിർത്തി ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച യജമാനൻ കുടുങ്ങി; വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ്
നായയെ പിന്നിൽ നിർത്തി ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച യജമാനൻ കുടുങ്ങി; വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ്
നിയമലംഘനത്തിന്റെ വീഡിയോയും മോട്ടോർ വാഹനവകുപ്പ് അധികൃതർ പകർത്തി
കോട്ടയം: വളർത്തുനായയെ പിന്നിൽ നിർത്തി ഹെൽമറ്റില്ലാതെ ബൈക്കോടിച്ച യജമാനൻ കുടുങ്ങി. മോട്ടോർ വാഹന വകുപ്പാണ് നിയമ ലംഘനം കൈയോടെ പൊക്കിയത്. വാഹന ഉടമയ്ക്ക് പിഴ അടയ്ക്കാൻ നോട്ടീസും ലഭിച്ചു.
ഏഴു ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. ആർ ടി ഓഫീസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുകയും വേണം. ഇന്നലെ ഉച്ചയ്ക്ക് 11.40ന് കെ കെ റോഡിലായിരുന്നു സംഭവം.

0 Comments