നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു



പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭാംഗങ്ങളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. പൌരത്വ നിയമ ഭേദഗതിയുടെ പേരില്‍ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകും.

മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അടക്കമുള്ള മുതിര്‍ന്ന നേതാക്കളു യോഗത്തിനെത്തും. പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ 10.30നാണ് യോഗം.

പ്രധാനമന്ത്രി ഭവന പദ്ധതി അടക്കമുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.