കര്‍ണാടകയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ ഡി.കെ ശിവകുമാര്‍
ഒരു കാരണവുമില്ലാതെയാണ് കര്‍ണാടകയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാറിന് താല്പര്യം. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്നും അദ്ദേഹം ആരോപിച്ചു. എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. പൗരത്വ ബില്ലിനായി നിങ്ങള്‍ രേഖകള്‍ ആവശ്യപ്പെടുകയാണെങ്കില് എന്നെപ്പോലുള്ളവര്‍ക്ക് സമര്‍പ്പിക്കാം. എന്നാല്‍ ഗ്രാമങ്ങളിലുള്ളവര്‍ക്ക് സ്കൂളുകളില്‍ പോലും പ്രവേശനം ലഭിക്കാത്തപ്പോള്‍ എവിടെനിന്ന് അവര്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കാണിക്കും. ആളുകള്‍ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ അവരെ ജയിലിലടക്കുമോ? നിങ്ങള്‍ എത്ര പേരെ ജയിലിലേക്ക് അയക്കുമെന്നും ശിവകുമാര്‍ ചോദിച്ചു.


0 Comments