സമസ്ത' ബഹ്‌റൈന്‍ ഹിദ്ദ് ഏരിയ മീലാദ് ഫെസ്റ്റ് സംഘടിപ്പിച്ചു






'സമസ്ത' ബഹ്‌റൈന്‍ ഹിദ്ദ് ഏരിയ സംഘടിപ്പിച്ച 'ഈദേ റബീഅ് മീലാദ് ഫെസ്റ്റ്' ശ്രദ്ധേയമായി. നബിദിനത്തോടനുബന്ധിച്ച്‌ 'കരുണയാണ് തിരുനബി' എന്ന പ്രമേയത്തിലാണ് വിവിധ പരിപാടികളോടെ മീലാദ് ഫെസ്റ്റ് നടന്നത്.

വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ഉദ്ഘാടന ചടങ്ങ്, ബുര്‍ദ്ദ മജ്ലിസ്, ദഫ് പ്രദര്‍ശനം, സര്‍ട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ ഉള്‍ക്കൊള്ളിച്ച പരിപാടി ഏരിയാ വൈസ് പ്രസിഡന്റ് ഇബ്‌റാഹീം ഹസന്‍ പുറക്കാട്ടിരിയുടെ അദ്ധ്യക്ഷതയില്‍ സയ്യീദ് യാസിര്‍ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ശൈഖ് മുഹമൂദ് അബ്ദുല്ലാഹ്, ആസിഫ് മുഹമ്മദ് (അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍) ,അഷ്‌റഫ് കാട്ടില്‍പീടിക, ഉമര്‍ ലൌവ്‌ലി, കെ എം എസ് മൗലവി, സകരിയ ദാരിമി, ഉബൈദുല്ല റഹ്മാനി, ഷമീര്‍ സോളാര്‍, നൂറുദ്ദീന്‍ മുണ്ടേരി, എം ടി പി ഇസ്മായില്‍ ,ടി പി ഉസ്മാന്‍, കാവനൂര്‍ ഉസ്താദ്,നൗഷാദ് കൊയിലാണ്ടി ,ശറഫുദ്ദീന്‍ മാരായമംഗലം എന്നിവര്‍ പങ്കെടുത്തു.