തലശ്ശേരി നഗരസഭ സി.ഡി.എസിന്റെ പെൺകുട്ടികൾക്കുള്ള കരാത്തെ പരിശീലനം
തലശ്ശേരി: നഗരസഭ സി.ഡി.എസിന്റെ പെൺകുട്ടികൾക്കുള്ള കരാത്തെ പരിശീലനം തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നഗരസഭ ചെയർമാൻ സി.കെ.രമേശൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം അധ്യക്ഷയായി. സെൻസായി സി.എൻ.മുരളി, വാഴയിൽ ലക്ഷ്മി, വി.കെ.സജീവൻ, വി.ദയാനന്ദൻ, ഹെന്റി ആന്റണി, വി.കെ.ഷീല, വാസുദേവൻ നമ്പൂതിരി,അർഥന പ്രേം, കെ.പി.വീണ എന്നിവർ സംസാരിച്ചു. ജാപ്പാനീസ് ബൂഡോ കരാത്തെ സ്കൂളിന്റെ നേതൃത്വത്തിലാണ് പരിശീലനം. സെൻസായി സി.എൻ.മുരളിക്കാണ് പരിശീലനച്ചുമതല. 10-നും 20-നുമിടയിൽ പ്രായമുള്ള പെൺകുട്ടികൾക്കാണ് പരിശീലനം


0 Comments