മാവോയിസ്റ്റ് വേട്ടക്ക് വാങ്ങിയ പൊളാരിസ് പേരാവൂർ സ്റ്റേഷനിൽ തുരുമ്പെടുക്കുന്നു.
പേരാവൂർ: മാവോയിസ്റ്റ് വേട്ടക്ക് കാൽ കോടി നല്കി വാങ്ങിയ പൊളാരിസ് ഓഫ് റോഡ് വാഹനം പേരാവൂർ സ്റ്റേഷനിലെ ഷെഡിൽ നശിക്കുന്നു.മാവോയിസ്റ്റ് വേട്ടക്ക് ഉപകാരപ്പെടുന്നില്ലെങ്കിലും സ്റ്റേഷനിലെ വെയ്സ്റ്റിന് പൊളാരിസ് ഉത്തമവുമാണ്.
വർഷങ്ങൾക്ക് മുൻപ് പേരാവൂരിലെത്തിച്ച ഈ വാഹനം എന്ത് ചെയ്യണമന്ന് ആർക്കും അറിയില്ല. ഓഫ് റോഡ് വാഹനമായതിനാൽ ഇടക്ക് ടെസ്റ്റ് ഡ്രൈവ് പോലും നടത്താൻ കഴിയാതെ നശിക്കുകയാണ്.
മാവോയിസ്റ്റ് വേട്ടക്ക് വേണ്ടി ഒരു തവണ മാത്രമാണ് ഈ വാഹനം സ്റ്റേഷന്റെ പുറം ലോകം കണ്ടത്. മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും 24-ാം മൈലിൽ സ്റ്റോൺ ക്രഷർ അക്രമിച്ച കാലത്താണ് പൊളാരിസ് പേരാവൂരിലെത്തിച്ചത്.


0 Comments