സ്കൂള്‍വളപ്പില്‍നിന്ന് മുഹമ്മ പോലീസ് മൂര്‍ഖന്‍പാമ്ബിനെ പിടികൂടി




മുഹമ്മ: മുഹമ്മ ഗവ. എല്‍.പി.സ്കൂളിന്റെ പരിസരത്തുനിന്ന് മൂര്‍ഖന്‍പാമ്ബിനെ പിടികൂടി. സ്കൂള്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച്‌ സ്ഥലത്തെത്തിയ മുഹമ്മ പോലീസാണ് പാമ്ബിനെ പിടികൂടിയത് . തൊഴിലാളികള്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും നീക്കംചെയ്യുന്നതിനിടെയാണ് പാമ്ബിനെ കണ്ടത്.

തിങ്കളാഴ്ച പകല്‍ 12-നായിരുന്നു സംഭവം. വനംവകുപ്പ് പാമ്ബിനെ ഏറ്റുവാങ്ങി. വയനാട്ടില്‍ സ്കൂള്‍വിദ്യാര്‍ഥിനി പാമ്ബുകടിയേറ്റ് മരിച്ചതിനെത്തുടര്‍ന്ന് എല്ലാ സ്കൂളുകളിലെയും കാടുകള്‍ വെട്ടിത്തെളിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു.