യു.ഡി.എഫിന്റെ കളക്ടറേറ്റ്ധര്‍ണ 12-ന്
കണ്ണൂര്‍: സംസ്ഥാനം വലിയ സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും വിദേശയാത്രയുടെയും മറ്റും പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കുന്ന ഇടതു സര്‍ക്കാരിനെതിരേ പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി 12-ന് കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി.മുസ്തഫ അധ്യക്ഷതവഹിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ്. വാര്‍ഡുതല കമ്മിറ്റികള്‍ രൂപവത്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. എട്ടിനകം നിയോജകമണ്ഡലം കമ്മിറ്റികള്‍ വിളിച്ചുകൂട്ടും.


0 Comments