ഓഫീസില്‍ നിന്ന് മുങ്ങി സര്‍ക്കാര്‍ ജീവനക്കാര്‍ കെഎഎസ് പരീക്ഷക്ക് പിന്നാലെ; വലഞ്ഞ് ജനം
തിരുവനന്തപുരം: സാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്ന് മാസം ശേഷിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ പിഎസ്‌സി നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെഎഎസ്) പരീക്ഷയുടെ പിന്നാലെ. ഉയര്‍ന്ന ഉദ്യോഗത്തിനായുള്ള പഠനത്തിരക്കിലാണു ജീവനക്കാര്‍. കെഎഎസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22നാണ്.
ഒഎംആര്‍ മാതൃകയിലുള്ള പരീക്ഷയെഴുതാന്‍ മൂന്ന് വിഭാഗങ്ങളിലായി 5,76,243 അപേക്ഷകരാണുള്ളത്. ഇതില്‍ സര്‍ക്കാരിലെ ഗസറ്റഡ് ഇതര തസ്തികയിലുള്ള ജീവനക്കാര്‍ 26,950 പേരും ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള 1,750 പേരും അപേക്ഷിച്ചിട്ടുണ്ട്.
സര്‍ക്കാര്‍, പൊതുമേഖല ഏജന്‍സികളും സ്വകാര്യ സ്ഥാപനങ്ങളും കെഎഎസ് പരിശീലന ക്ലാസുകള്‍ നടത്തുന്നുണ്ട്. ഓഫീസ് സമയത്തിനു മുന്‍പും ശേഷവും ഉച്ച ഭക്ഷണ സമയത്തുമൊക്കെയാണു പലയിടത്തും ക്ലാസുകള്‍. പലരും ഓഫീസില്‍ നിന്ന് അനധികൃതമായി മുങ്ങിയാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നതെന്ന് ആരോപണമുണ്ട്.
ഓഫീസ് സമയത്തു പോലും അവധി എടുക്കാതെ ജീവനക്കാര്‍ ക്ലാസില്‍ പങ്കെടുക്കാന്‍ പോകുന്നു. പ്രളയവും സര്‍ക്കാരിന്റെ സാമ്ബത്തിക ബുദ്ധിമുട്ടും കാരണം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ മിക്ക വകുപ്പുകളിലും പ്രതീക്ഷിച്ച പദ്ധതിച്ചെലവ് ഉണ്ടായിട്ടില്ല. സാധാരണ ഗതിയില്‍ ഇനിയുള്ള മാസങ്ങളിലാണു ചെലവുകള്‍ വര്‍ധിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടുത്ത വര്‍ഷത്തെ പദ്ധതി രൂപീകരണവും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഈ വര്‍ഷം ദുരന്ത നിവാരണ പദ്ധതി കൂടി തയാറാക്കേണ്ടതുണ്ട്.


0 Comments