ആറളം ഫാമിൽ ക്ഷീര വികസന വകുപ്പ് പാൽ സംഭരണകേന്ദ്രം തുറന്നു.





കേളകം: ആദിവാസി പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ ക്ഷീര വികസന വകുപ്പ്  പാൽ സംഭരണകേന്ദ്രം തുറന്നു.ആറളം ഫാം ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ കീഴിൽ ഒമ്പതാം ബ്ലോക്കിൽ തുടി സെന്റർ എന്ന പേരിൽ ആരംഭിച്ച സംഭരണ കേന്ദ്രത്തിൽ ആദ്യ ദിവസം എഴുപത്തി ഒമ്പത് ലിറ്റർ പാൽ അളന്നു. മേഖലയിലെ 85 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ക്ഷീരോൽപാദക സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചത്. ക്ഷിര വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ രാജശ്രീ .കെ.മേനോൻ, ക്ഷീര വികസന ഓഫീസർ ബിനു സുധാകർ, ഡയറി ഇൻസ്ട്രക്ടർ ഷിന്റോ അലക്സ് ,എന്നിവരുടെ നേതൃത്വത്തിൽ ആദിവാസി പുനരധിവാസ മിഷൻ ആറളം സൈറ്റ് മാനേജർ ഗിരീഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് മേഖലയിലെ നൂറ് കണക്കിന് ക്ഷീര കർഷകർക്ക് പ്രോൽസാഹനമായി ക്ഷീര സംഭരണ കേന്ദ്രം തുറന്നത്.