വില്പനശാലകളിലെ ജീവനക്കാര്‍ക്ക് യൂനിഫോം നിബന്ധനയുമായി സപ്ലൈകോ
പാലക്കാട്: സപ്ലൈകോ വില്പനശാലകളിലെ ജീവനക്കാര്‍ക്ക് യൂനിഫോം നിഷ്കര്‍ഷിച്ച് സൈപ്ലകോ. ജനുവരി ഒന്നുമുതല്‍ ഡിസ്പ്ലേ, ബില്ലിങ്, പാക്കിങ് ജീവനക്കാര്‍ക്കാണ് യൂനിഫോം നിര്‍ബന്ധമാക്കി വെള്ളിയാഴ്ച സൈപ്ലകോ എം.ഡി ഉത്തരവിറക്കിയത്.
ജീവനക്കാരെ തിരിച്ചറിയാനാവാത്തത് ഉല്പന്നങ്ങള് സംബന്ധിച്ച ഉപഭോക്താക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് തടസ്സമാകുന്ന സാഹചര്യത്തിലാണ് യൂനിഫോം ഏര്‍പ്പെടുത്തുന്നതെന്ന് പറയുന്നു. എന്നാല്‍, ചില ഒൗട്ട്ലെറ്റുകളില് ഓഫിസര്‍ ഇന്‍ചാര്‍ജുമാരുടെ ഒത്താശയോടെ സ്വകാര്യ കമ്ബനികള്‍ തങ്ങളുടെ പ്രതിനിധിയെ നിര്‍ത്തി ഉപഭോക്താക്കളെ സ്വാധീനിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഉത്തരവെന്ന് സൈപ്ലകോ വൃത്തങ്ങള്‍ പ്രതികരിച്ചു.
ആദ്യഘട്ടത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പീപ്ള്‍സ് ബസാര്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവടങ്ങളിലെ ഡിസ്പ്ലേ ജീവനക്കാര്‍ക്കാണ് യൂനിഫോം നിര്‍ബന്ധമാക്കുക. ഡാര്‍ക്ക് ഗ്രീന്‍ സ്ലീവ് ലെസ് ഓവര്‍ക്കോട്ടാണ് യൂനിഫോം. സ്പോണ്‍സര്‍ഷിപ് മുഖേന വാങ്ങാനും അനുമതിയുണ്ട്. രണ്ട് ഓവര്‍ക്കോട്ടാണ് അനുവദിച്ചിട്ടുള്ളത്. ഒരു ഓവര്‍ക്കോട്ടിന് 450 രൂപ വരെ െചലവഴിക്കാം.
പാക്കിങ് ജിവനക്കാര്‍ പാക്ക് ചെയ്യുന്ന സമയത്ത് വര്‍ക്കിങ് കാപും മാസ്ക്കും ധരിക്കണമെന്നതും കര്‍ശനമാക്കിയിട്ടുണ്ട്. ഡിസ്പ്ലേ ജീവനക്കാര്‍ക്കും ജോലിസമയത്ത് വര്‍ക്കിങ് കാപും കൈയുറയും നിര്‍ബന്ധമാക്കണമെന്നും നേരത്തേ സൈപ്ലകോ നിഷ്കര്‍ഷിച്ചിരുന്നു.


0 Comments