ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക സമ്മേളനം; ഡിസംബര്‍ 29, 30 തീയതികളില്‍ മദ്‌റസകള്‍ക്ക് അവധി
ചേളാരി: 2019 ഡിസംബര്‍ 27, 28, 29 തീയതികളില്‍ കൊല്ലം കെ.ടി മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷിക മഹാ സമ്മേളനം പ്രമാണിച്ച് ഡിസംബര്‍ 29, 30 തീയതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ക്ക് അവധിയായിരിക്കും.
സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഅല്ലിംകള്‍ക്ക് 27, 28 തീയതികളില്‍ ഡ്യൂട്ടിലീവും അനുവദിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.


0 Comments