സംസ്ഥാനത്തെ കോടതികളില്‍ നീതി കാത്ത് കേസുകളുടെ നിര
സംസ്ഥാനത്തെ കോടതികളില്‍ നീതി കാത്ത് കേസുകളുടെ നീണ്ട നിര. മജിസ്ട്രേറ്റ് കോടതികളില്‍ 11,52,341 കേസുകളാണുള്ളത്. സിവില്‍ കോടതികളില്‍ 3,05,539ഉം ഹൈകോടതിയില്‍ 1,95,084ഉം കേസുകളുണ്ട്. മജിസ്ട്രേറ്റ് കോടതികളിലെ 4846 കേസുകള്‍ 2001-2010 കാലം മുതല്‍ കാത്തുകിടക്കുകയാണ്.
സിവില്‍ കോടതികളില്‍ ഇൗ കാലയളവിലെ 6507 കേസുകള്‍ ഉണ്ട്. 2011-2019 കാലയളവിലെ മാത്രം 1,69,052 കേസുകളാണ് ഹൈകോടതിയിലുള്ളത്. 1991-2000 കാലത്തെ 514 കേസുകളും 2001-2010ലെ 25,512 കേസുകളും ഇതിലുള്‍പ്പെടും. 1981-1990 കാലത്തെ ആറു കേസുകള്‍ ഇപ്പോഴും കാത്തിരിക്കുന്നു.
വാഹനാപകട പരാതികള്‍ എത്തുന്ന കോടതികളില്‍ 94,375 കേസുകള്‍ ഉണ്ട്. ഇതില്‍ 2001-2010ലെ 397 കേസുകളും ഉണ്ട് -വിവരാവകാശ അേപക്ഷക്ക് ഹൈകോടതിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍. കുടുംബ കോടതികളില്‍ 76,262 ഹരജികള്‍ തീര്‍പ്പ് കാത്തുകിടക്കുന്നു. ഗ്രാമ ന്യായാലയങ്ങളില്‍ 13,393 എണ്ണവും പ്രത്യേക കോടതികളില്‍ 6299 കേസുകളുമാണുള്ളത്.
2016ല്‍ ചീഫ് ജസ്റ്റിസുമാരുടെ യോഗത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ സമീപഭാവിയില്‍തന്നെ തീര്‍പ്പാക്കുന്നതിന് ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തിലേറെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാന്‍ തീവ്രശ്രമം വേണമെന്നും നിര്‍ദേശിച്ചു.
ഇതേതുടര്‍ന്ന് പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിമാര്‍ നടപടി സ്വീകരിക്കുകയും കേസുകളുടെ പുരോഗതി ഹൈകോടതി യഥാസമയം വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇതിലൂടെ നിരവധി കേസുകള്‍ തീര്‍പ്പിലേക്ക് നീങ്ങി. എന്നാലും നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണ്. 1961-1970 കാലത്തെ ഒരു സിവില്‍ കേസിന് ഇപ്പോഴും തര്പ്പായിട്ടിെല്ലന്ന് കല്പറ്റ സ്വദേശിക്ക് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു.


0 Comments