സരസ് മേളയിലും ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ആരവം
മാങ്ങാട്ടുപറമ്ബ്: ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ മാങ്ങാട്ടുപറമ്ബിലെ സരസ് മേളയില്‍ ജാര്‍ഖണ്ഡുകാര്‍ തിരഞ്ഞടുപ്പിന്റെ ആവേശത്തിലായിരുന്നു. വോട്ടെണ്ണലിന്റെ പുരോഗതി വരുമ്ബോഴും ഉച്ചയ്ക്കുശേഷം ജാര്‍ഖണ്ഡിലെ പശ്ചിമ സിന്ദൂര്‍ ജില്ലയിലെ ഫലം അറിഞ്ഞപ്പോഴും ആറുപേരടങ്ങുന്ന സംഘത്തിന് ആഹ്ലാദം. അവരുടെ സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തില്‍ ജയിച്ചതായി അറിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിയായി.
സംസ്ഥാനത്ത് സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വല്ലാതെ ദുരിതത്തിലാക്കിയതായി അവര്‍ പറഞ്ഞു. പശ്ചിമ സിന്ദൂര്‍ ജില്ലയിലെ മനോഹര്‍പുറിലെ ഉന്ദര്‍ ഗ്രാമവാസികളായ ഇദന്‍ ബേന്ദ്ര, കല്‍പ്പന ബേക്ക്‌റ, റാഗീല്‍ദ് റായ്, വിമല ഭോയ്, ഫുല്‍ വാഹിദ് റായി, സുനില്‍ എന്നിവരാണ് സരസ് മേളയിലെ ഫുഡ്കോര്‍ട്ടില്‍ ജാര്‍ഖണ്ഡ് വിഭവങ്ങള്‍ ഒരുക്കുന്നത്.
സരസ് മേളയില്‍ ഇന്ന്
*നമ്മള്‍ നമുക്കായി തദ്ദേശ സ്വയംഭരണ സ്ഥാപന ദുരന്തനിവാരണ പദ്ധതി-സെമിനാര്‍ 10.30.
*കേക്ക് ഫെസ്റ്റ് ആന്‍ഡ് സാന്റാക്രോസ് ഫെസ്റ്റ് 2.00.
*കലാപരിപാടികള്‍ 4.00.
*സാംസ്കാരിക സദസ്സ് 6.30.
*ഫാഷന്‍ ഷോ ആന്‍ഡ് ബാന്‍ഡ് 7.30.


0 Comments