ജാ​ര്‍​ഖ​ണ്ഡി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം; മ​ഹാ​സ​ഖ്യ​ത്തി​ന് നേ​രി​യ മു​ന്‍​തൂ​ക്കം



റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ഹാ​സ​ഖ്യ​ത്തി​ന് നേ​രി​യ മു​ന്‍​തൂ​ക്കം. വോ​ട്ടെ​ണ്ണ​ല്‍ ആ​ദ്യ മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്ബോ​ള്‍ ‌കോ​ണ്‍​ഗ്ര​സ്-​ജെ​എം​എം സ​ഖ്യ​ത്തി​ന് 37ഉം ​എ​ന്‍​ഡി​എ​യ്ക്ക് 34 ഉം ​സീ​റ്റു​ക​ളി​ലാ​ണ് ലീ‍‍​ഡ് ഉ​ള്ള​ത്. മ​റ്റു​ള്ള​വ​ര്‍ 10 സീ​റ്റു​ക​ളി​ലും മു​ന്നി​ട്ട് നി​ല്‍​ക്കു​ന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ശ​ക്ത​മാ​യി​രി​ക്കെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കും മ​ഹാ​സ​ഖ്യ​ത്തി​നും നി​ര്‍​ണാ​യ​ക​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. 81 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 42 സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്. ജെ​എം​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു മു​ന്‍​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം.

ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ എ​ജെ​എ​സ്‌​യു​വും വെ​വ്വേ​റെ​യാ​ണു മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​ശേ​ഷം സ​ഖ്യ​മാ​കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ജെ​എ​സ്‌​യു. മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്തി​യാ​ര്‍​ജി​ച്ച​ത്.