ഡല്‍ഹിയില്‍ വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം; ഒന്‍പതു പേര് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ ഒന്‍പതു പേര് മരിച്ചു. പത്തു പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരവുമാണ്. വടക്കന്‍ ഡല്‍ഹിയിലെ കിരാരിയിലെ വസ്ത്ര നിര്‍മാണശാലയിലാണ് സംഭവം. ഞായറാഴ്ച അര്‍ധരാത്രിയിലാണ് തീപിടിത്തമുണ്ടായത്.
മൂന്ന് നില കെട്ടിടത്തിന്റെ താഴത്തെ നിലയിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ നിന്നാണ് തീപടര്‍ന്നത്. തീയണയ്ക്കാനുള്ള സംവിധാനമോ സുരക്ഷാ ഉപകരണങ്ങളോ ഇവിടെയുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്ക് മുന്‍പ് ന്യൂ അനാജ് മണ്ഡിയിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 43 പേര് മരിച്ചിരുന്നു.


0 Comments