രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്നു; രാ​ജ​സ്ഥാ​നി​ല്‍ മൂ​ന്നു ല​ക്ഷം പേ​രു​ടെ റാ​ലി




ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ഭ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം തു​ട​രു​ന്നു. അ​ക്ര​മ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 20 ആ​യി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മാ​ത്രം ഇ​തു​വ​രെ 18 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. പോ​ലീ​സ് ന​ട​ത്തി​യ വെ​ടി​വ​യ്പി​ല​ല്ല, പ്ര​ക്ഷോ​ഭ​ത്തി​നി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​ണു മ​ര​ണ​മു​ണ്ടാ​യ​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

ഡ​ല്‍​ഹി​യി​ല്‍ ഞാ​യ​റാ​ഴ്ച​യും യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ന്നു. ജാ​മി​യ മി​ലി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​ക​യാ​ണ്. കോ​ണാ​ട്ട് പ്ലേ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഡോ​ക്ട​ര്‍​മാ​രും ക​ലാ​കാ​ര​ന്‍​മാ​രും പ്ര​തി​ഷേ​ധ​ത്തി​ല്‍ അ​ണി​നി​ര​ന്നു. ജ​ന്ത​ര്‍​മ​ന്ദ​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തെ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു. ജാ​മി​യ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി വ​രു​ന്ന സ​മാ​ധാ​ന സ​മ​ര​ത്തെ​യും യെ​ച്ചൂ​രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

പ്ര​തി​ഷേ​ധ​ക്കാ​ര്‍ ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ക്കു​ന്ന​തി​ടെ കോ​ണാ​ട്ട് പ്ലേ​സി​ല്‍ സ്റ്റെ​ത​സ്കോ​പ്പ് ക​ഴു​ത്തി​ല​ണി​ഞ്ഞാ​ണു ഡോ​ക്ട​ര്‍​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ച​ത്. ല​ക്നോ​വി​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. ജ​യ്പൂ​രി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ ന​ട​ന്ന റാ​ലി​ക്ക് മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ലോ​ട്ട് നേ​തൃ​ത്വം ന​ല്‍​കി. രാ​ത്രി എ​ട്ടു​മ​ണി വ​രെ ജ​യ്പൂ​രി​ല്‍ മൊ​ബൈ​ല്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ സ​മാ​ധാ​ന റാ​ലി​യി​ല്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്നാ​ണ് ജ​യ്പു​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ന​ന്ദ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞ​ത്. സി​പി​എം, സി​പി​ഐ, ആം ​ആ​ദ്മി പാ​ര്‍​ട്ടി, സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി, ആ​ര്‍​എ​ല്‍​ഡി, ജെ​ഡി​എ​സ് തു​ട​ങ്ങി​യ പാ​ര്‍​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സി​നൊ​പ്പം റാ​ലി​യി​ല്‍ പ​ങ്കെ​ടു​ത്തു.