ചരിത്രനിമിഷം പുനര്‍ നിര്‍മിച്ച് ഉണ്ണി കാനായി
പയ്യന്നൂര്‍: കണ്ണൂരില്‍ നടക്കുന്ന കര്‍ഷകത്തൊഴിലാളി അഖിലേന്ത്യാ സമ്മേളന നഗരിയിലേക്കായി ചരിത്രനിമിഷം പുനര്‍ നിര്‍മിച്ച് ശില്പി ഉണ്ണി കാനായി. പി. കൃഷ്ണ പിള്ള ഗുരുവായൂര്‍ അമ്ബലമണി മുഴക്കുന്ന രംഗമാണ് ചരിത്രപ്രദര്‍ശനത്തിലേക്കായി പുനര്‍ നിര്‍മിച്ചത്. പ്രകൃതിസൗഹൃദമായ രീതിയിലാണ് ശില്പനിര്‍മാണം. പേപ്പര്‍, തുണി, ചാക്ക്, വൈക്കോല്‍, പുല്ല്, മൈദ എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. അമ്ബലമണി മുഴക്കുന്ന കൃഷ്ണ പിള്ളയേയും അദ്ദേഹത്തിന്റെ പുറത്ത് അടിക്കുന്ന പ്രമാണിമാരേയും പഴയ ഗുരുവായൂര്‍ ക്ഷേത്രവുമാണ് പുനര്‍ നിര്‍മിച്ചത്. ഒരുമാസംകൊണ്ടാണ് നിര്‍മാണം.
ഷൈജിത്ത് കുഞ്ഞിമംഗലം, രതീഷ് വിറകന്‍, കെ.വിനേഷ്, എ.അനുരാഗ്, ബാലന്‍ പാച്ചേനി, മിഥുന്‍, സുരേഷ് അമ്മാനപ്പാറ എന്നിവരാണ് നിര്‍മാണത്തിന് ഉണ്ണി കാനായിക്കൊപ്പം ഉണ്ടായിരുന്നവര്‍. 26-ന് കണ്ണൂര്‍ കളക്ടറേറ്റ് മൈതാനത്ത് ആരംഭിക്കുന്ന ചരിത്ര പ്രദര്‍ശനത്തില്‍ ശില്പം സ്ഥാപിക്കും.


0 Comments