ഡംബല്‍സില്‍ ഒളിപ്പിച്ചത് രണ്ടരക്കിലോ സ്വര്‍ണം; നെടുമ്ബാശേരിയില്‍ വന്‍ സ്വര്‍ണവേട്ട; വിപണിയില്‍ വില രണ്ടരക്കോടി
കൊച്ചി: നെടുമ്ബാശേരി വിമാനത്താവളത്തില്‍ വന്‍സ്വര്‍ണവേട്ട. അഞ്ചരകിലോ സ്വര്‍ണവുമായി രണ്ടുപേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. കുവൈറ്റില്‍ നിന്നെത്തിയ ആന്ധ്രക്കാരാണ് പിടിയിലായത്. വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇവര്‍ സ്വര്‍ണ്ണ കടത്തുകാരാണോയെന്ന് വിശദമായി പരിശോധിച്ചു വരുകയാണെന്ന് എയര്‍ കസ്റ്റംസ് അറിയിച്ചു.
നെടുമ്ബാശ്ശേരിയിലെത്തിയ മുംബൈ സ്വദേശിയായ മറ്റൊരു യാത്രക്കാരനില്‍നിന്ന് ഡിആര്‍ഐ രണ്ട് കിലോ സ്വര്‍ണവും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍നിന്ന് മൂന്ന് കിലോ സ്വര്‍ണവും പിടികൂടിയിരുന്നു.


0 Comments