സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തി; ഡീനും പ്രതാപനും മാപ്പ് പറയണമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് എം.പിമാരായ ഡീന്‍ കുര്യാക്കോസും ടി.എന്‍. പ്രതാപനും മാപ്പ് പറയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉന്നാവ് പീഡന വിഷയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സ്മൃതി ഇറാനി ലോക്സഭയില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഡീന്‍ കുര്യാക്കോസും ടി.എന്‍. പ്രതാപനും ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
ഇരുവര്‍ക്കുമെതിരായ വിഷയം പ്രഹ്ലാദ് ജോഷിയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇതേതുടര്‍ന്നാണ് ഇരുവരും മാപ്പ് പറയണമെന്ന് അമിത് ഷാ ആവശ്യമുന്നയിച്ചത്. ഇതേ ആവശ്യം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ആവശ്യെപ്പട്ടിട്ടുണ്ട്.
എന്നാല്‍, മാപ്പ് പറയില്ലെന്നുംഭയപ്പെടുത്താന്‍ നോക്കരുതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. പാര്‍ലമെന്റ് ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.


0 Comments