വാടക വീട്ടില്‍ ചീട്ടുകളി സംഘം പിടിയില്‍; വിദേശ മദ്യമുള്‍പ്പടെ വാഹനങ്ങളും കണ്ടെത്തി.
തലശ്ശേരി: വീട്ടില്‍നിന്ന് പതിനെട്ടംഗ ചീട്ടുകളിസംഘത്തെ തലശ്ശേരി പോലീസ് പിടികൂടി . എരഞ്ഞോളി കുടക്കളത്തെ വീട്ടില്‍നിന്നാണ് 53,000 രൂപയും ഒരുകാര്‍, നാല് മോട്ടോര്‍ബൈക്കുകള്‍,15 മൊബൈല്‍ ഫോണ്‍, വിദേശമദ്യം എന്നിവയും പിടിച്ചെടുത്തത് . വീട് വാടകയ്ക്കെടുത്ത് തലശ്ശേരി സ്വദേശി മെഹറൂഫിന്റെ നേതൃത്വത്തിലായിരുന്നു ചീട്ടുകളി.
എസ്.ഐ. ബിനുമോഹന്‍, അഡീഷണല്‍ എസ്.ഐ. നജീബ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സജ്‌നേഷ്, സുജീഷ്, ഷിബു കെ.എം., സിറാജ് എന്നിവരടങ്ങിയ സംഘമാണ് ഞായറാഴ്ച രാത്രി ചീട്ടുകളി സംഘത്തെ പൊക്കിയത് .
0 Comments