സംഘര്‍ഷത്തില്‍ മലയാളികള്‍ക്ക്‌ പങ്കെന്ന് യുപി പൊലീസ്; കേരളത്തില്‍ പോസ്റ്റര്‍ പതിക്കും


ലഖ്‌നൗ > പൗരത്വനിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമങ്ങളില്‍ മലയാളികള്‍ക്ക്‌ പങ്കെന്ന് യുപി പൊലീസ്. കാണ്‍പുരില്‍ നടന്ന അക്രമസംഭവങ്ങളിലും കലാപങ്ങളിലും കേരളത്തില്‍നിന്നുള്ളവരും ഉണ്ടെന്ന്‌ യുപി പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ഇവരെ കണ്ടെത്താന്‍ കേരളത്തിലടക്കം പോസ്റ്റര്‍ പതിക്കുമെന്നും യുപി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ പോസ്റ്ററുകള്‍ തയ്യാറാക്കും. ഇവ യുപിയിലും ഡല്‍ഹിയിലും കേരളത്തിലും പതിക്കും. പൗരത്വനിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ യുപിയിലെ പലയിടത്തും അക്രമം നടന്നു