ജനുവരി 8 ന്റെ പണിമുടക്ക്: ട്രേഡ് യൂണിയന്‍ മേഖലാ ജാഥകള്‍ പര്യടനം തുടരുന്നു
തിരുവനന്തപുരം> ദേശീയ പണിമുടക്കിന്റെ സന്ദേശം നാടാകെ പ്രചരിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള മൂന്നു മേഖലാ ജാഥകള്‍ സംസ്ഥാനത്ത് പര്യടനം തുടരുന്നു.ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ പത്തനംതിട്ട ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ജാഥയ്‌ക്ക് തിരുവല്ലയിലായിരുന്നു ആദ്യ സ്വീകരണം. റാന്നി, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം അടൂരില്‍ സമാപിച്ചു. ദക്ഷിണ മേഖലാ ജാഥ തിങ്കളാഴ്‌ച കൊല്ലം ജില്ലയിലെ പുനലൂരില്‍ ആരംഭിക്കും. സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്യും. ചിന്നക്കടയില്‍ സമാപിക്കും. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ക്യാപ്‌റ്റനായ മധ്യ മേഖലാജാഥ തൃശൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. ഞായറാഴ്‌ച വാണിയമ്ബാറയില്‍ - സ്വീകരിച്ച ജാഥ തൃശൂര്‍ കോര്‍പറേഷന്‍ പരിസരം, വടക്കാഞ്ചേരി, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കൊടകരയില്‍ സമാപിച്ചു. തിങ്കളാഴ്‌ച ഇടുക്കി ജില്ലയിലെ അടിമാലിയില്‍നിന്ന് പര്യടനം ആരംഭിക്കും.
എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ വയനാട്ടില്‍ പര്യടനം പൂര്‍ത്തിയാക്കി. മാനന്തവാടി, പനമരം, പുല്‍പ്പള്ളി, ബത്തേരി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട് കല്‍പ്പറ്റയില്‍ സമാപിച്ചു. തിങ്കളാഴ്ച കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും. രാവിലെ 9ന് അടിവാരത്ത് സ്വീകരണം നല്‍കും. വൈകിട്ട് മുതലക്കുളത്ത് സമാപിക്കും.
കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ തൊഴില്‍നിയമ ഭേദഗതി ബില്‍ പൂര്‍ണമായും പിന്‍വലിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച് കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം ഉണ്ടാക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജനുവരി 8നാണ് പണിമുടക്ക്.


0 Comments