പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം; ടാപ്പിങ് തൊഴിലാളി പിടിയില്‍
മുള്ളേരിയ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റബര്‍ ടാപ്പിങ് തൊഴിലാളി അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് കൂരയാടിലെ പി.പി. ബിനു(42)വിനെയാണ് ആദൂര്‍ സിഐ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്.
അതേസമയം പ്രതിക്ക് ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ഫെയ്സ്ബുക് വഴി പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിനിയെ വിവാഹം കഴിക്കുകയായിരുന്നു.
രണ്ടാം ഭാര്യയ്ക്കും ആദ്യ വിവാഹത്തില്‍ 2 മക്കളുണ്ട്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


0 Comments