മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം'; ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു, ട്രെയ് ലര്‍ പുറത്തിറങ്ങി
കൊച്ചി: ( 16.12.2019) മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യ'ത്തിന്റെ ചൈനീസ് പതിപ്പ് നിര്‍മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ പുറത്തിറങ്ങി. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള ഭാഷകളിലെ റിമേക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു.
'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചിത്രം. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത് യാങ് സിയാവോയാണ്. സാം ക്വ ആണ് സംവിധായകന്‍.


0 Comments