കൊളക്കാട് താന്നിക്കുന്നിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം.



കൊളക്കാട്: വാരപ്പീടിക- കൊളക്കാട് റോഡിൽ താന്നിക്കുന്ന് കാഞ്ഞിരപ്പുഴ പാലത്തിന് സമീപം ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ തെറ്റുവഴിയിലെ മിഥുനിനെ കോഴിക്കോടെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച 9.30 ഓടെയാണ് അപകടം.

കൊളക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന്റെ മുൻഭാഗം വേർപെട്ടു പോയി.