നിയമം കാറ്റില്‍ പറത്തി നാലു വയസുകാരിയെക്കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ചു: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി
കൊല്ലം: ബാലികയെക്കൊണ്ട് ദേശീയപാതയില്‍ക്കൂടി സ്കൂട്ടര്‍ ഓടിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുക്കും. കുട്ടിയുടെ പിതാവ് കരുനാഗപ്പള്ളി പുത്തന്‍തെരുവ് ഷംനാ മന്‍സിലില്‍ ഷംനാദ്, വാഹന ഉടമ ചവറ പന്മന സ്വദേശി സബീന എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെയാണ് കരുനാഗപ്പള്ളി ടൗണിലൂടെ അച്ഛന് മുന്നിലിരുന്ന് നാലു വയസുകാരി സ്കൂട്ടര്‍ ഓടിച്ചത്. ഇത് സമൂഹ്യമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഇടപെട്ടത്. ഷംനാദും മകളും വീട്ടിലേക്ക് പോകുമ്ബോഴാണ് സ്കൂട്ടറിന്റെ ഹാന്റില്‍ മകള്‍ക്ക് പൂര്‍ണമായും വിട്ടുനല്‍കിയത്.


0 Comments