സ്കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 10 പേര്‍ക്ക് പരുക്ക്
ശ്രീകണ്ഠപുരം: ചെമ്ബന്തെട്ടി ചെറുപുഷ്പം ഹൈസ്കൂളിനുവേണ്ടി കുട്ടികളെ കയറ്റിയോടുന്ന വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പത് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു . ചൊവ്വാഴ്ച വൈകീട്ടോടെ ചുഴലി മൊട്ടക്കെ പീടിക-പള്ളം റോഡില്‍ വച്ചായിരുന്നു സംഭവം .
പരുക്കേറ്റ ചെമ്ബന്തൊട്ടി ചെറുപുഷ്പം സ്കൂള്‍ വിദ്യാര്‍ഥികളായ ചുഴലിയിലെ ആല്‍ബിന്‍ (11), മമ്മലത്ത്കരിയിലെ ജഷ (ഏഴ്), അമൃത (എട്ട്), ശിവാനന്ദ് ബാലകൃഷ്ണന്‍ (ഏഴ്), കാര്‍ത്തിക് ദേവ് (എട്ട്), അതുല്‍ ദേവ് (ഒന്‍പത്), അനില്‍ ബിജു (എട്ട്), അജയ് മോഹന്‍ (12) സല്‍മാന്‍ ഫാരിസ് (ആറ്) എന്നിവരെയും വണ്ടി ഡ്രൈവര്‍ മടത്തില്‍ വളപ്പില്‍ രാഹുല്‍ (21)നെയും തളിപ്പറമ്ബ് സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം തെറ്റിയ വാന്‍ റോഡില്‍നിന്ന് പുറത്തേക്ക് നീങ്ങി സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. ശ്രീകണ്ഠപുരം എസ്.ഐ. യുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കുട്ടികളെ ആസ്പത്രിയിലെത്തിച്ചത്. ഇടിയുടെ ആഘാതത്തില്‍ വാനിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു .


0 Comments