കൊട്ടിയൂരിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടമന ബാലനെ മർദ്ദിച്ച കേസിലെ പ്രതികൾക്ക് ഒരു വർഷം തടവും 25,000 രൂപ പിഴയും



തലശ്ശേരി: 2011 ൽ തെരഞ്ഞെടുപ്പ് കാലത്ത് പോസ്റ്റർ പതിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘട്ടനത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് ഭാരവാഹിയായ ആദിവാസി യുവാവിനെ മർദ്ദിച്ച സംഭവത്തിൽ 9 സിപിഎം പ്രവർത്തകരെ തലശേരി സെഷൻസ് കോടതി ശിക്ഷിച്ചു. 2011 ൽ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അമ്പായത്തോട് എടമന കോളനിയിലാണ് സംഭവം. പ്രചാരണ പോസ്റ്റുകളും ബോർഡുകളും നശിപ്പിച്ചതും ആയി ബന്ധപ്പെട്ട് ബാലനും സിപിഎം പ്രവർത്തകരും തമ്മിൽ സംഘട്ടനമുണ്ടാവുകയും ബാലന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പിറ്റേന്ന് രാവിലെ വീട്ടുലെ മുറിയിൽ ബാലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഈ സംഭവത്തിലാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരായ 9 പേരേയാണ് ശിക്ഷിച്ചത്‌.
ഒരു വർഷം വരെ കഠിന തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ.
അമ്പായത്തോട് സ്വദേശികളായ , ജോബി, ബാബു, രാജേഷ്, വരദരാജൻ, സണ്ണി, കേളു സുന്ദരൻ, സുന്ദരൻ, രാജൻ, ശശി എന്നിവരെയാണ് ശിക്ഷിച്ചത്.