ഓട്ടോറിക്ഷകൾ വിതരണം ചെയ്തു

ഇരിട്ടി: നഗരസഭയുടെ നേതൃത്വത്തിൽ സ്വയം തൊഴിൽ നൽകുന്നതിന്റെ ഭാഗമായി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്കായി ഓട്ടോറിക്ഷകൾ വിതരണം ചെയ്തു.  വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി. പി. അശോകൻ നിർവഹിച്ചു.
75,000 രൂപ സബ്സിഡി നൽകിയാണ് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട അവർക്കായി സ്വയംതൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ രണ്ട് ഓട്ടോറിക്ഷകൾ വിതരണം ചെയ്തത്.  വൈസ് ചെയർ പേഴ്സൺ കെ. സരസ്വതി അധ്യക്ഷയായി. കൗൺസിലർമാരായ പി. കെ. ബൽക്കീസ് ,സി. മുഹമ്മദലി, പി.വി. മോഹനൻ ,പി. പി. ദിവ്യ ,വി. മനോജ് കുമാർ, സെക്രട്ടറി അൻസൽ ഐസക്ക് എന്നിവർ  സംസാരിച്ചു.