കോഴിക്കോട് കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്




കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

കെ.എസ്.യു സംസ്ഥാന പ്രസിന്‍റ് കെ.എം അഭിജിതിന്‍െറ നേതൃത്വത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഒാഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ശശി തരൂര്‍ എം.പി ആണ് മാര്‍ച്ച്‌ ഉദ്ഘാടനം നടത്തിയത്.