അങ്കമാലിയില്‍ നാലുപേര്‍ മരിച്ച സംഭവം; അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ തിരിച്ചറിയാനാകാതെ പോലീസ്
അങ്കമാലി: ബസ് ഓട്ടോറിക്ഷയിലിടിച്ച് നാലുപേര്‍ മരിച്ച് മൂന്നാഴ്ച കഴിഞ്ഞിട്ടും ബസ് ഡ്രൈവറെ തിരിച്ചറിയാനാകാതെ പോലീസ്. നവംബര്‍ 25 ന് രാവിലെ 6.45 നാണ് അങ്കമാലി ചര്‍ച്ച് ജംഗ്ഷനില്‍ മൂക്കന്നൂരിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ എന്ന സ്വകാര്യ ബസ് ഓട്ടോയില്‍ ഇടിച്ചത്. പള്ളിയിലേക്ക് പോയ ബന്ധുക്കളായ കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റെ ഭാര്യ മേരി (58), മാമ്ബ്ര കിടങ്ങേന് വീട്ടില്‍ മത്തായിയുടെ ഭാര്യ മേരി (65), മൂക്കന്നൂര്‍ കൈപ്രമ്ബാടന് വീട്ടില്‍ തോമസിന്റെ ഭാര്യ റോസി (50) ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുകര പനങ്ങാട്ടുപറമ്ബില് ജോസഫ് (58) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റോഡ് കുറുകെ കടക്കവെ ഓട്ടോറിക്ഷയുടെ മധ്യഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിലിടിച്ചാണ് ബസ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അപകടം നടന്നയുടന്‍ ബസിലെ ജീവനക്കാര്‍ ഇറങ്ങി ഓടുകയായിരുന്നു.
ബസ് ഓടിച്ചിരുന്നത് ആരെന്ന് സംബന്ധിച്ച് പോലീസിനോ മോട്ടോര്‍ വാഹന വകുപ്പിനോ വ്യക്തമായ ധാരണയായിട്ടില്ല. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നും അങ്കമാലി ടൗണ്‍ വരെ രാവിലെ സമയങ്ങളില്‍ ഡ്രൈവറല്ലാത്തവര് ബസ് ഓടിക്കുന്നത് പതിവാണ്.സ്ഥിരം ഡ്രൈവര്‍ ടൗണിലെ ബസ് സ്റ്റോപ്പില്‍ നിന്നുമാണ് കയറാറുള്ളത്. സാധാരണ നിലയില്‍ വാഹന അപകടമുണ്ടായി മരണം സംഭവിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുകയാണ് പതിവ്. അപകടത്തില്‍പ്പെട്ട ബസ് ഓടിച്ചയാള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന് അറിയില്ലെന്നാണ് അങ്കമാലി ജോയിന്റ് ആര്‍ടിഒ പറഞ്ഞത്. ഡ്രൈവറെ കസ്റ്റഡിയിലെടുക്കേണ്ടത് പോലീസ് ആണെന്നും പ്രതിയെ കിട്ടുമ്ബോള് തുടര്‍ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അപകടത്തെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങളുടെ സിഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളതായും ജോയിന്റ് ആര്‍ടിഒ അറിയിച്ചു.


0 Comments