ചമതച്ചാല്‍ തീര്‍ഥാടന ദൈവാലയത്തില്‍  തിരുനാളിന്‌ കൊടിയേറി




പയ്യാവൂര്‍: ചമതച്ചാല്‍ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ എസ്താപ്പനോസിന്റ തിരുനാളിനും നവനാള്‍ പ്രാര്‍ഥനയ്ക്കും തുടക്കമായി. ഇടവക വികാരി ഫാ. സജി മെത്താനത്ത് കൊടിയേറ്റി. തുടര്‍ന്നുനടന്ന ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് ഫാ. ജോര്‍ജ് കറുകപ്പറമ്ബില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

17 മുതല്‍ 23 വരെ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും നൊവേനയ്ക്കും ഫാ. സനീഷ് കയ്യാലയ്ക്കകത്ത്, ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്, ഫാ. ജോര്‍ജ് തൈക്കുന്നുംപുറം, ഫാ. ഷെല്‍ട്ടന്‍ അപ്പോഴിപ്പറമ്ബില്‍, ഫാ. ജെയ്സണ്‍ കോലക്കുന്നേല്‍, ഫാ. ജോപ്പന്‍ ചെത്തിക്കുന്നേല്‍, ഫാ. ജോണ്‍ പൂച്ചക്കാട്ട്, ഫാ. ലൂക്ക് പൂത്തൃക്കയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. 24-ന് രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍ കാര്‍മികത്വംവഹിക്കും. രാത്രി 10-ന് നടക്കുന്ന പിറവിയുടെ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. വിന്‍സെന്റ് മറ്റത്തിക്കുന്നേല്‍ നേതൃത്വംവഹിക്കും. 25-ന് വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ പാട്ട്‌ കുര്‍ബാനയ്ക്ക് ഫാ. ജോസ് നെടുങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ യൂദാ തദേവൂസിന്റെ കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണം ഫാ. ഷാജി വടക്കേത്തൊട്ടി നയിക്കും. കുരിശടിയിലെ ലദീഞ്ഞിന്‌ ഫാ. പോള്‍ കണ്ടത്തില്‍ നേതൃത്വംനല്‍കും. ഫാ. സെബാന്‍ ഇടയാടില്‍ തിരുനാള്‍സന്ദേശം നല്‍കും . തിരുനാളിന്റെ പ്രധാന ദിനമായ 26-ന് രാവിലെ 10 -ന് നടക്കുന്ന ആഘോഷമായ തിരുനാല്‍ റാസയില്‍ ഫാ. ഫിനില്‍ ഈഴാറാത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ജോഷി വല്ലര്‍കാട്ടില്‍ കുര്‍ബാനയുടെ ആശീര്‍വാദം നല്‍കും. തുടര്‍ന്ന് കുരിശടിയിലേക്ക് പ്രദക്ഷിണം നടക്കും.