സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പേരാവൂർ സ്റ്റേഷൻ പരിധിയിൽ മർദ്ദനമേറ്റെന്ന ബൈക്ക് യാത്രക്കാരന്റെ പരാതിയിൽ 5 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്.
പേരാവൂർ: സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ദിവസം പേരാവൂർ സ്റ്റേഷൻ പരിധിയിൽ മർദ്ദനമേറ്റെന്ന ബൈക്ക് യാത്രക്കാരന്റെ പരാതിയിൽ 5 എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ കേസ്.രാവിലെ അഞ്ചരയോടെ തൊണ്ടിയിലെ സ്കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനത്തിന് പോവുകയായിരുന്ന മുരിങ്ങോടി സ്വദേശി കണ്ണോത്ത് അനുരാഗിനാണ് (23) മനോജ് റോഡിന് സമീപത്ത് നിന്ന് ഹർത്താലനുകൂലികളുടെ മർദ്ദനമേറ്റത്.
അനുരാഗിന്റെ പരാതിയിൽ ശിഹാബ്, ഷമീർ തുടങ്ങി കണ്ടാലറിയാവുന്ന 5 പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു.മനോജ് റോഡിന് സമീപം ഇരിട്ടി റോഡിൽ ടയർ തീയിട്ട് കത്തിക്കുകയും ചെയ്തു.
മുഴക്കുന്ന് സ്റ്റേഷൻ പരിധിയിൽ അഞ്ചു എസ്.ഡി.പി.ഐ.പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. കാവുമ്പടിയിൽ ക്യാമ്പസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു.
പേരാവൂർ മണത്തണയിൽ എസ്.എഫ്.ഐ വിദ്യാർത്ഥികൾ പൗരത്വ ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.


0 Comments