കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ഗുരുതര പരുക്ക്



കുഴിത്തുറ : പത്തുകാണിക്ക് സമീപം കാട്ടുപന്നിയുടെ ഇടിയേറ്റ് വീട്ടമ്മക്ക് ഗുരുതരമായി പരുക്കേറ്റു . പത്തുകാണി റോഡരികത്ത് വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ശാന്ത (62)ക്കാണ് പരുക്കേറ്റത് . കൈയൊടിഞ്ഞ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് .

വീടുകളില്‍ പച്ചക്കറി വില്‍പ്പന നടത്തുകയാണ് ഇവര്‍ . ഞായറാഴ്ച അതിരാവിലെ ആറുകാണിയിലേക്ക് നടന്നുപോകുന്നതിനിടെ അത്തിക്കരമുക്കില്‍ വെച്ച്‌ ശാന്തക്ക് കാട്ടുപന്നിയുടെ ഇടിയേല്‍ക്കുകയായിരുന്നു . ഇടിയേറ്റ ശാന്ത റോഡില്‍ വീണു. ഇവരുടെ ഒപ്പമുണ്ടായിരുന്ന സരോജയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടന്‍തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ശാന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു .