മണ്ഡപമൊരുക്കി വൃദ്ധസദനം, താലി താമസക്കാര്‍ വക; ഒടുവില്‍ ഇവര്‍ വിവാഹിതരാവുകയാണ്
പുതുതലമുറയുടെ പല രൂപത്തിലും ഭാവത്തിലുമുള്ള സേവ് ദി ഡേറ്റുകള്‍ കണ്ടിട്ടുണ്ട്. അവക്കിടയില്‍ ഒരു പഴയതലമുറ വിവാഹവും സേവ് ദി ഡേറ്റും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തൃശ്ശൂര്‍ വൃദ്ധസദനത്തിലെ താമസക്കാരായ 67 വയസുള്ള കൊച്ചനിയന്‍ മേനോന്റെയും 66 വയസായ ലക്ഷ്മി അമ്മാളുവിന്റെയും വിവാഹകാര്യംതൃശ്ശൂര്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ജോണ്‍ ഡാനിയേലാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ പുറത്തു വിടുന്നത്.
വിവാഹത്തിന് താലിമാല വൃദ്ധസദനത്തിലെ താമസക്കാരുടെ വക. രാമവര്‍മപുരം വൃദ്ധസദനത്തില്‍ തന്നെ വിവാഹമണ്ഡപം ഒരുക്കും. എംപിയെയും മന്ത്രിയെയും ക്ഷണിക്കാനുള്ള പദ്ധതിയുണ്ട്.
കേരളത്തില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വൃദ്ധസദനത്തിലെ താമസക്കാര്‍ തമ്മില്‍ വിവാഹിതരാവുന്നു എന്ന പ്രത്യേകതയുമുണ്ട് കൊച്ചനിയന്‍ മേനോന്റെയും ലക്ഷ്മി അമ്മാളുവിന്റെയും വിവാഹത്തിന്. ഈ മാസം 30നാണ് വിവാഹം.


0 Comments