കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി. ഒരാൾ കസ്റ്റഡിയിൽ
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ലോറി തടഞ്ഞ് താക്കോല്‍ ഊരിയെടുത്ത് ഓടി. താക്കോല്‍ തിരികെ കിട്ടാത്തതിനാല്‍ ലോറി ദേശീയപാതയുടെ ഓരത്തേക്ക് തള്ളിനീക്കിയിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.
ടയറിന്റെ കാറ്റഴിച്ചുവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് താക്കോല്‍ ഊരിക്കൊണ്ട് ഓടിയത്. താക്കോല്‍ തിരികെ കിട്ടാഞ്ഞതിനാല്‍ ഓരത്തേക്ക് വാഹനം തള്ളി നീക്കി നിര്‍ത്തിയിരിക്കുകയാണ്. കര്‍ണാടക റജിസ്‌ട്രേഷനിലുള്ള ലോറിയാണ് സംഘം തടഞ്ഞത്. കൊച്ചിയില്‍ ലോഡ് ഇറക്കിയ ശേഷം മംഗലുരുവിലേക്ക് പോകുന്ന ലോറിയായിരുന്നു. നാട്ടുകാര്‍ വന്നതോടെ സംഘം ഓടി. ഒരാളെ പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും താക്കോല്‍ തിരികെ കിട്ടിയിട്ടില്ല.


0 Comments