കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും ഹർത്താൽ
കേളകം: ഹർ ത്താൽ ദിനത്തിൽ കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒ പി. പ്രവർത്തിച്ചില്ല. ഇതോടെ നൂറുകണക്കിന് രോഗികൾ വലഞ്ഞു. ഒരു മെഡിക്കൽ ഒഫീസർ ഉൾപ്പെടെ മൂന്ന് ഡോക്ടർമാർ സേവനം ചെയ്യുന്ന കേളകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഈ അവസ്ഥ. ഹർത്താൽ ദിനത്തിൽ കെ.എസ് ആർ ടി സി ഉൾപ്പെടെയുള്ള വാഹനങ്ങളും, സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തുകയും, മലയോരത്ത് പകുതിയിലേറെ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിച്ചപ്പോഴാണ് രോഗികളെ വലച്ച് ഡോക്ടർമാർ ഹർത്താൽ ആചരിച്ചത്. ചികിൽസ തേടിയെത്തിയ നിരവധി രോഗികൾ ചികിൽസ ലഭിക്കാതെ മടങ്ങി. പരാതിയെ തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറിൽ നിന്നും വിശദീകരണം തേടി. ഹർത്താൽ ദിനത്തിൽ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എല്ലാ മെഡിക്കൽ ഓഫീസർമാർക്കും മുന്നറിയിപ്പ് നൽകിയിരുന്നു.ഇത് അവഗണിച്ചാണ് കേളകത്ത് ഹർത്താലിന്റെ മറവിൽ സ്ഥാപനം ഒ.പി. ചികിൽസകൾ നിക്ഷേധിച്ചത് . സ്വകാര്യ ആശുപത്രികളില്ലാത്ത കേളകത്ത് നൂറ് കണക്കിനാളുകളുടെ ആശ്രയ കേന്ദ്രം കൂടിയാണ് കേളകം പി.എച്ച്.സി. കേളകം പി.എച്ച്.സി യിൽ ഒ.പി മുടങ്ങിയ സംഭവം ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ചികിൽസ ലഭിക്കാതെ മടങ്ങിയ രോഗികൾ പറഞ്ഞു.


0 Comments