ഈ മാസത്തെ പെന്‍ഷന്‍ വേണോ? മസ്റ്ററിങ് അവസരം ഇന്നും നാളെയും മാത്രം
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ലഭിക്കേണ്ടവര്‍ക്ക് ബയോമെട്രിക് മസ്റ്ററിങ് ചെയ്യാന്‍ അവസരം ഇന്നും നാളെയും കൂടി മാത്രം. ഈ മാസം 16 മുതല്‍ 22 വരെ മസ്റ്ററിങ് ചെയ്യാനാകില്ല. ഡിസംബര്‍ 23 മുതല്‍ 31 വരെ വീണ്ടും മസ്റ്ററിങ് സൗകര്യം ലഭിക്കുമെങ്കിലും ആ ദിവസങ്ങളില്‍ മസ്റ്റര്‍ ചെയ്താല്‍ ഈ മാസം പെന്‍ഷന്‍ ലഭിക്കില്ല.
57.64 ലക്ഷം ഗുണഭോക്താക്കളില്‍ 46.60 ലക്ഷം പേരാണ് ഇതിനോടകം മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. 80.84% പേര്‍ ബയോമെട്രിക് മസ്റ്ററിങ് ചെയ്തിട്ടുണ്ട്. 11.04 ലക്ഷം പേരാണ് ഇനി ബാക്കിയുള്ളത്.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ ബയോമെട്രിക് മസ്റ്ററിങ് ചെയ്യേണ്ടതില്ല. പകരം ഇവര്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.


0 Comments