ബിയറാണ് ഇഷ്ടം. രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കും.!! ആസിഫ് അലിയുടെ 'മാലാഖ കെട്ട്യോള്‍' പറയുന്നു



ആസിഫ് അലി നായകനായി എത്തിയ കെട്ടിയോള്‍ ആണെന്റെ മാലാഖ എന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ട്രെയിലറോ ടീസറോ ഇല്ലാതെ എത്തിയ ചിത്രം സര്‍പ്രൈസ് ഹിറ്റായിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് കഴിഞ്ഞാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തിറക്കിയത്. പല കുടുംബ ജീവിതത്തിലും പലരും പറയാന്‍ മടിക്കുന്ന ഗൗരവകരമായ ഒരു സംഭവം വളരെ തന്ത്രപരമായി തന്നെയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ നായികയായി എത്തിയത് പുതുമുഖം വീണ് നന്ദ കുമാറായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വീണ മനസു തുറന്നത്.

വീണ അധിക സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. "അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും", വീണ പറഞ്ഞു.