അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്ത് വെക്കേണ്ടെന്ന് സപ്ലൈകോ
തൃശൂര്‍: ഔട്ട്ലെറ്റുകളില് പ്രാദേശികമായി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങള്‍ പാക്ക് ചെയ്ത് വെക്കേണ്ടെന്ന് സപ്ലൈകോയുടെ ഉത്തരവ്. സബ്സിഡി സാധനങ്ങള്‍ക്ക് അടക്കം പാക്കിങ് ചാര്‍ജായി കിലോക്ക് 1.50ഉം അരക്കിലോക്ക് ഒരു രൂപയും ഈടാക്കുന്നത് അവസാനിപ്പിക്കാനാണ് നിര്‍ദേശം. പ്രാദേശികമായി വാങ്ങുന്ന സാധനങ്ങള്‍ പാക്ക് ചെയ്യേണ്ടതിെല്ലന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പാക്കിങ് ചാര്‍ജ് ഈടാക്കുന്നതോടെ ഇത്തരം വസ്തുക്കളുടെ വില കൂടുന്നുവെന്നാണ് നിരീക്ഷണം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പാക്കിങ് ഒഴിവാക്കിയിട്ടും വില കുറച്ചിട്ടുമില്ല.
മാത്രമല്ല ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് പൊതിഞ്ഞു നല്കിയാല് മതിയെന്നാണ് പുതിയ നിര്‍ദേശം. ഇങ്ങെന സാധനങ്ങള്‍ പൊതിഞ്ഞു കൊടുക്കുന്നതിന് പാക്കിങ് സ്റ്റാഫിന് പണം നല്‍കുന്നത് സംബന്ധിച്ച കാര്യത്തിലും വ്യക്തതയില്ല. ഔട്ട്ലെറ്റുകളില് എത്തിക്കുന്ന സാധനങ്ങള്‍ വിവിധ തൂക്കമുള്ള പാക്കറ്റായി വിതരണക്കാരോട് നല്കാന് ആവശ്യപ്പെട്ടാല്‍ പ്രശ്നത്തിന് പരിഹാരമാവും. എന്നാല്‍ ഗുണനിലവാര പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിലെ അവ്യക്തതയാണ് ഇതിന് അധികൃതര്‍ മുതിരാതിരിക്കാന്‍ കാരണം.
പ്രാദേശിക അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് കേന്ദ്രീകൃത സംവിധാനം വന്നതോടെ വിതരണക്കാരുമായി ഡിപ്പോ മാനേജര്‍മാര്‍ക്ക് ഗുണമേന്മ അടക്കം കാര്യങ്ങള്‍ പറയാനാവത്ത സാഹചര്യമാണുള്ളത്. പ്രദേശിക വിതരണക്കാരുടെ സാധനങ്ങള്‍ സപ്ലൈകോയുടെ പാക്കറ്റില്‍ നല്കി ഗുണനിലവാര പ്രശ് നത്തിന് നടപടി നേരിടാനാവില്ലെന്ന നിലപാടാണ് അധികൃതര്‍ക്കുള്ളത്. ഇതോടെ അവശ്യ സാധനങ്ങള്‍ കൃത്യമായി പരിശോധിച്ചുള്ള പാക്കിങ് സംവിധാനമാണ് ഇല്ലാവുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഉപഭോക്താവ് സാധനം കിട്ടാതെ പോകാനും ഇടയുണ്ട്. വിതരണക്കാരോട് പ്രത്യേകം പാക്ക് ചെയ്തു വാങ്ങുവാനും അധികൃതര്‍ തയാറല്ല.
മാത്രമല്ല പാക്കിങ് തൊഴിലാളികള്‍ക്ക് ഇരുട്ടടിയായി സപ്ലൈകോ ഔട്ട്ലെറ്റുകളില് പുതിയ പാക്കിങ് നയം. പാക്കിങ്ങിന് അനുസരിച്ചാണ് ഇത്തരം ദിവസ വേതനക്കാരുടെ കൂലി. പാക്കിങ് കുറയുന്നതോടെ കൂലിയും ഇല്ലാതാവുന്ന സാഹചര്യമാണുള്ളത്. നിലവില്‍ വിറ്റ് വരവിന് അനുസരിച്ചാണ് തൊഴിലാളകിളെ നിശ്ചയിക്കുന്നത്. പുതിയ നയം കൂടി വരുന്നതോടെ കാര്യങ്ങള്‍ തകിടം മറിയുന്നതിനാണ് സാധ്യത.


0 Comments