കീഴ്പ്പള്ളി : അൽഫോൻസാ ഇംഗ്ലീഷ് മീഡിയം
സ്കൂൾ വാർഷികം ആഘോഷിച്ചു
കീഴ്പ്പള്ളി : അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ 28-മത് വാർഷികം ജില്ലാ സബ് കളക്ടർ ശ്രീമതി ഇ പി മേഴ്‌സി ഉത്ഘാടനം ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മലയോര ജനതയുടെ കൂട്ടായ്മയെ സ്ലാഘിച്ചു സംസാരിച്ച അവർ വിദ്യാർത്ഥി ജീവിതത്തിൽ മാതാപിതാക്കൾ ഇടപെടേണ്ട സാഹചര്യങ്ങളെക്കുറിച്ചു ഊന്നി പറഞ്ഞു. ഫാ. ജോസഫ് ഇളയിടത്ത് ഓ. സി. ഡി. അധ്യക്ഷം വഹിച്ച സമ്മേളനത്തിൽ ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധൻ, മാനേജർ സിസ്റ്റർ നിർമല, സ്കൂൾ ലീഡർ കിരൺ ഇമ്മാനുവേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ റിപ്പോര്ട്ട് അവതരിപ്പിച്ചു. സൈന്റ്റ് ആൻസ് കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ മേരി വര്ഗീസ് സമ്മാനദാനം നിർവഹിച്ചു. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കികൊണ്ടു വ്യെത്യസ്ഥങ്ങളായ കലാപരിപാടികൾ ശ്രദ്ധേയമായി. പി. ടി. എ. പ്രസിഡന്റ് ശ മാത്യുക്കുട്ടി പന്തപ്ലാക്കൽ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ജോസ് ജോസഫ് നന്ദിയും പറഞ്ഞു.


0 Comments