ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ മിന്നല്‍ പരിശോധന തുടങ്ങി
കൊച്ചി: സിനിമ ലൊക്കേഷനുകളില്‍ ലഹരി മരുന്നു പരിശോധന ശക്തമാക്കി എക്‌സൈസ്. സംസ്ഥാനത്തെ ചില സിനിമാ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്‌സൈസ് അസി. കമ്മീഷണര്‍ സാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു. എന്നാല്‍ ലഹരി ഉപയോഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
'പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പക്ഷേ വരും ദിവസങ്ങളിലും പരിശോധന തുടരും. ഒരുവിഭാഗത്തെയും മാറ്റിനിര്‍ത്തിയിട്ടില്ല. നിരോധിച്ച മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും' ദാം ക്രിസ്റ്റി ഡാനിയേല്‍ പറഞ്ഞു.
ഇന്നലെ കാരവനിലും ലൊക്കേഷനും നടത്തിയ ആദ്യ റെയ്ഡില്‍ യാതൊരു വിധത്തിലുള്ള തെളിവുകളും ലഭിച്ചിട്ടില്ല. മയക്കുമരുന്ന് സ്റ്റാമ്ബ് രൂപങ്ങളില്‍ വരെ സൂക്ഷിക്കാനാകുന്നതിനാല് എക്സൈസിന് ഇവ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എക്സൈസിന്റെ നേതൃത്വത്തില്‍ റെയ്ഡുകള്‍ ശക്തമാക്കുമെന്നും പരാതി ലഭിച്ചാല്‍ പള്ളിയിലും പള്ളിക്കൂടത്തിലും വരെ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.


0 Comments