ജലസംരക്ഷണം കേളകം പൂക്കുണ്ടിൽ തടയണ നിർമ്മിച്ചു





ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളും ബാലസഭ കുട്ടികളും ചേര്‍ന്ന് പൂക്കുണ്ട്, നരിക്കടവ് എന്നിവിടങ്ങളില്‍ ചീങ്കണ്ണി പുഴയ്ക്കു കുറുകെ തടയണ നിര്‍മിച്ചു.
പഞ്ചായത്ത് അംഗം കുഞ്ഞുമോന്‍ കണിയാംഞ്ഞാലില്‍ ഉദ്ഘാടനം ചെയ്തു. പുഷ്പ, ഫിലോമിന, ലീലാമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജലക്ഷാമം നേരിടുന്ന മുട്ട്മാറ്റി കുടിവെള്ള പദ്ധതിയുടെ സമീപത്തായാണ് തടയണ നിര്‍മ്മാണം നടന്നത്. നൂറോളം പേര്‍ തടയണ നിര്‍മ്മാണത്തില്‍ പങ്കെടുത്തു