ഫെയർ ട്രേഡ് അലയൻസ് കേരള -വിത്തുത്സവം: ജനവരി 16-മുതൽ - 20 വരെ കേളകത്ത്:സംഘാടക സമിതി രൂപീകരണ യോഗം നടത്തി.
കേളകം:ജനുവരി 16-മുതൽ 20 വരെ കേളകത്ത് നടക്കുന്ന ഫെയർ ട്രേഡ് അലയൻസ് കേരള യുടെ ഒമ്പതാമത്
വിത്തുത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം നടത്തി. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എഫ്.ടി.എ.കെ ചീഫ് പ്രമോട്ടർ ടോമി മാത്യു നടവയൽ മുഖ്യ പ്രഭാഷണം നടത്തി. കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ഉൽഘാടനം നടത്തി. ബ്ലോക്ക് മെമ്പർ വർഗീസ് ജോസഫ് ,
സംസ്ഥാന ജനറൽ സിക്രട്ടറി തോമസ് കളപ്പുര ,
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് പൗലോസ് കൊല്ലുവേലിൽ, പ്രമോട്ടർ ഫാ.ജോയി കൊച്ചു പാറ, എസ്. ടി. രാജേന്ദ്രൻ മാസ്റ്റർ ,പി.പി.വ്യാസ് ഷാ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ജോസ് പൂവത്തിങ്കൽ അദ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി തോമസ് കളപ്പുര .
0 Comments