ദി​വ​സം മു​ഴു​വ​ന്‍ സ്വാ​ദി​ഷ്ട ഭ​ക്ഷ​ണം വി​ള​മ്ബി സ​ന്നി​ധാ​നം അ​ന്ന​ദാ​ന മ​ണ്ഡ​പം ; ശ​ബ​രി​മ​ല പാ​ത​ക​ളി​ല്‍ സു​ര​ക്ഷ ക​ട​ലാ​സി​ല്‍ മാ​ത്രം




ശ​ബ​രി​മ​ല: അ​യ്യ​നെ​കാ​ണാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ദി​വ​സം മു​ഴു​വ​ന്‍ ഭ​ക്ഷ​ണം വി​ള​മ്ബി ഭ​ക്ത​രു​ടെ മ​ന​സു​നി​റി​യ്ക്കു​ക​യാ​ണ് ആ​ധു​നി​ക രീ​തി​യി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന അ​ന്ന​ദാ​ന മ​ണ്ഡ​പം.​ശു​ചീ​ക​ര​ണ​ത്തി​ന് ഏ​താ​നും മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് എ​ടു​ക്കു​ന്ന ഇ​ട​വേ​ള മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ 24 മ​ണി​ക്കൂ​റും ഇ​വി​ടെ ഭ​ക്ഷ​ണം ല​ഭി​ക്കും. ഓ​രേ​സ​മ​യം 2000 പേ​ര്‍​ക്ക് ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണ് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​ഭാ​ത ഭ​ക്ഷ​ണം ഏ​ഴ് മു​ത​ല്‍ 11 വ​രെ: രാ​വി​ലെ ഏ​ഴു മു​ത​ല്‍ പ്രാ​ഭാ​ത​ഭ​ക്ഷ​ണം ല​ഭി​ക്കും. വി​ള​മ്ബു​ന്ന​ത് ഉ​പ്പു​മാ​വും ക​ട​ല​ക്ക​റി​യും കു​ടി​ക്കാ​ന്‍ ചു​ക്കു​കാ​പ്പി​യു​മാ​ണ്. വി​ശ​പ്പു​മാ​യെ​ത്തു​ന്ന എ​ല്ലാ​വ​ര്‍​ക്കും 11 മ​ണി​വ​രെ വി​ള​മ്ബും. അ​തി​നു​ശേ​ഷം ഹാ​ളും പ​ര​സ​ര​വും വൃ​ത്തി​യാ​ക്കി​യ​ശേ​ഷം ഉ​ച്ച​ഭ​ക്ഷ​ണ​മാ​ണ്. ഉ​ച്ച​ഭ​ക്ഷ​ണം 12 മു​ത​ല്‍ മൂ​ന്നു​വ​രെ: വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഊ​ണാ​ണ് ഉ​ച്ച​യ്ക്ക് 12 മു​ത​ല്‍ വി​ള​മ്ബു​ക. ചോ​റി​നൊ​പ്പം സാ​മ്ബാ​റും അ​വ​യി​ലും തോ​ര​നും അ​ച്ചാ​റും ആ​ദ്യ​വ​ട്ടം വി​ള​മ്ബും.

ര​ണ്ടാം​വ​ട്ടം ചോ​റും ര​സ​വു​മാ​ണ് വി​ള​മ്ബു​ക. മൂ​ന്നു​മ​ണി​വ​രെ ഉ​ച്ച​ഭ​ക്ഷ​ണം ല​ഭി​ക്കും. സ​ന്ധ്യ​യ്ക്ക് ഏ​ഴ് മു​ത​ല്‍ രാ​ത്രി ഭ​ക്ഷ​ണം വി​ള​മ്ബി​ത്തു​ട​ങ്ങും. ക​ഞ്ഞി​യും പ​യ​ര്‍​ക​റി​യും അ​ച്ചാ​റു​മാ​ണ് ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ന്ന​ത്.

രാ​ത്രി 11 വ​രെ ഇ​ത് ന​ല്‍​കും. 12 മു​ത​ല്‍ ല​ഘു​ഭ​ക്ഷ​ണ​വും അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ ല​ഭി​ക്കും. ഉ​പ്പു​മാ​വും ഉ​ള്ളി​ക്ക​റി​യും ചു​ക്കു​കാ​പ്പി​യു​മാ​ണ് ക​ഴി​ക്കാ​ന്‍ ന​ല്‍​കു​ക. പു​ല​ര്‍​ച്ചെ അ​ഞ്ചു വ​രെ ഇ​ത് ല​ഭി​ക്കും.

സ​ന്നി​ധാ​ന​ത്ത് ഓ​ണ്‍​ലൈ​നാ​യും മു​റി ബു​ക്ക് ചെ​യ്യാം ശ​ബ​രി​മ​ല: തീ​ര്‍​ഥാ​ട​ക​ര്‍​ക്ക് സ​ന്നി​ധാ​ന​ത്ത് മു​റി​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​ച്ച്‌ ബു​ക്കു ചെ​യ്യാം. www.onlinetdb.com എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി 15 ദി​വ​സം മു​ന്‍​കൂ​റാ​യി ബു​ക്ക് ചെ​യ്യ​ണം. 104 മു​റി​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ ബു​ക്കിം​ഗി​ന് നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്. 350 മു​ത​ല്‍ 2,200 രൂ​പ​വ​രെ വാ​ട​ക.

അ​താ​ത് ദി​വ​സ​ത്തേ​ക്ക് മു​റി​യെ​ടു​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​റും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. സ​ന്നി​ധാ​ന​ത്തെ അ​ക്കോ​മ​ഡേ​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് നേ​രി​ട്ട് പ​ണ​മ​ട​ച്ച്‌ റൂ​മെ​ടു​ക്കാ​വു​ന്ന​ത്. 250 രൂ​പ മു​ത​ല്‍ 1,500 രൂ​പ​ക്കു വ​രെ മു​റി ല​ഭി​ക്കും. ഒ​രു മു​റി​യി​ല്‍ നാ​ല് പേ​ര്‍​ക്ക് ക​ഴി​യാം.

കൂ​ടു​ത​ല്‍​പേ​ര്‍​ക്ക് ക​ഴി​യ​ണ​മെ​ങ്കി​ല്‍ ആ​നു​പാ​തി​ക​മാ​യി പ​ണ​മ​ട​ക്ക​ണം. 12 മ​ണി​ക്കൂ​ര്‍, 16 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്കാ​ണ് മു​റി​ക​ള്‍ ല​ഭി​ക്കു​ക. അ​ക്കോ​മ​ഡേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ര​സീ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ലെ​ത്തി കെ​യ​ര്‍​ടേ​ക്ക​റി​ല്‍ നി​ന്ന് താ​ക്കോ​ല്‍ വാ​ങ്ങി മു​റി ഉ​പ​യോ​ഗി​ക്കാം. ചി​ന്മു​ദ്ര, സ​ഹ്യാ​ദ്രി, പ്ര​ണ​വം, ശ്രീ​മാ​ത, ശ്രീ​മ​ണി​ക​ണ്ഠ തു​ട​ങ്ങി 11 കെ​ട്ടി​ട​ങ്ങ​ളി​ലാ​യി നേ​രി​ട്ടും ഓ​ണ്‍​ലൈ​നി​ലു​മാ​യി ആ​കെ 466 മു​റി​ക​ളാ​ണ് ബു​ക്കു ചെ​യ്യാ​വു​ന്ന​ത്