അടക്കാത്തോട്ടിൽ ജനവാസ കേന്ദ്രത്തിൽ  ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം





അടക്കാത്തോട്ടിൽ ജനവാസ കേന്ദ്രത്തിൽ  ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
പോലീസ് സുരക്ഷയിൽ ഭൂമി അളന്ന് തിരിച്ചു.






അടക്കാത്തോട് മേലെ അങ്ങാടിയിൽ ജിയോ കമ്പനിയുടെ ടവർ നിർമ്മിക്കുന്നതിനെതിരെ പ്രദേശവാസികൾ ജില്ലാ കലക്ടർക്ക് പരാതി നൽകിയിരുന്നു. ജന രോഷം ഉണ്ടായതോടെ വിവിധയിടങ്ങളിൽ പോലീസ് സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത്. അടക്കാത്തോട്ടിൽ ടവർ നിർമ്മിക്കുന്നതിന്റെ ഭാഗമായ പ്രവർത്തികൾ തടയാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്ന് കേളകം സബ് ഇൻസ്പെക്ടർ കൃഷ്ണന്റെ നേതൃത്വത്തിൽ സായുധ പോലീസിന്റെ സുരക്ഷയിലാണ് ആദ്യഘട്ട പ്രവൃത്തികൾ തുടങ്ങിയത്.