ബിജെപിക്ക് അധ്യക്ഷനില്ലാത്ത കുറവ് ഗവര്‍ണര്‍ നികത്തുന്നു : കോടിയേരി ബാലകൃഷ്ണന്‍
കേരളത്തില്‍ കുറച്ചുകാലമായി ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തതിന്റെ കുറവ് നികത്തുകയാണ് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി നേതാക്കള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് ഗവര്‍ണര്‍ ചാനലുകളെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി പറയുന്നത്. പരസ്യമായ രാഷ്‌ട്രീയാഭിപ്രായ പ്രകടനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്.
രാഷ്ട്രീയാഭിപ്രായമുണ്ടെങ്കില്‍ ഗവര്‍ണര്‍ ആ സ്ഥാനം രാജിവയ്‌ക്കുകയാണ് വേണ്ടത്-- കോടിയേരി വ്യക്തമാക്കി.


0 Comments