ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ മാര്‍ച്ച്‌ 31 വരെ നീട്ടി


ന്യൂഡല്‍ഹി: പെര്‍മനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍), ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി 2020 മാര്‍ച്ച്‌ 31 വരെ നീട്ടി. ഇന്നായിരുന്നു അവസാന തീയതി.

പ്രത്യക്ഷനികുതി വകുപ്പ് ഇത് എട്ടാം തവണയാണ് തീയതി നീട്ടുന്നത്. മാര്‍ച്ച്‌ 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകും. ആദായനികുതി സമര്‍പ്പിക്കുന്നതിനും പുതിയ പാന്‍ അനുവദിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞവര്‍ഷം സുപ്രീംകോടതി ശരിവച്ചിരുന്നു.